Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USNews

America

ഫ്ലോ​റി​ഡ​യി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ത​ട​വു​കാ​രി​ലൊ​രാ​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഫ്ലോ​റി​ഡ​യി​ലെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ത​ട​വു​കാ​രി​ലൊ​രാ​ളാ​യ ഡെ​ന്നി​സ് സോ​ച്ച​റി​ന്‍റെ (74) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. 1982ൽ ​പ​ട്രീ​ഷ്യ ഗി​ഫോ​ർ​ഡ് (18) എ​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്ക് വി​ഷം കു​ത്തി​വെ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

സ്റ്റാ​ർ​ക്കി​ന് അ​ടു​ത്തു​ള്ള ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ൽ വെ​ച്ച്, മാ​ര​ക​മാ​യ മൂ​ന്ന് മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6:16ന് ​സോ​ച്ചോ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഫ്ലോ​റി​ഡ​യി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന പ​ത്താ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

യു​എ​സി​ൽ വ​ധ​ശി​ക്ഷ കാ​ത്ത് ക​ഴി​യു​ന്ന പ്രാ​യ​മാ​യ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​ണ് ഈ ​സം​ഭ​വം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്രാ​യം ചെ​ന്ന മ​റ്റ് ര​ണ്ട് ത​ട​വു​കാ​രു​ടെ വ​ധ​ശി​ക്ഷ​യും ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up